Map Graph

ചെമ്മന്തട്ട മഹാദേവക്ഷേത്രം

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ചെമ്മന്തട്ട ഗ്രാമത്തിലാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെ

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ ചെമ്മന്തട്ട ഗ്രാമത്തിലാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. സതീദേവിയുടെ ദേഹത്യാഗത്തിനുശേഷം സംഹാരതാണ്ഡവമാടുന്ന രൂപത്തിലുള്ള പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ തുല്യപ്രാധാന്യത്തിൽ നരസിംഹമൂർത്തിയും ഉപദേവതകളായി ഗണപതി, ശാസ്താവ്, ദുർഗ്ഗ, ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച സംരക്ഷിക സ്മാരകങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലുള്ള പ്രത്യേക നിർമ്മിതി സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണപ്പെടാത്തതാണ്.. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം.. മീനമാസത്തിലെ തിരുവാതിരനാളിൽ ആറാട്ടായി എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിൽ നിലവിൽ കൊടിമരമില്ലാത്തതിനാൽ അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് താത്കാലികമായി പ്രതിഷ്ഠിച്ച് അതിലാണ് കൊടിയേറ്റുന്നത്. കുംഭമാസത്തിൽ വരുന്ന ശിവരാത്രിയും അതിവിശേഷമായി ആചരിച്ചു വരുന്നു. അതിനുമുമ്പ് ചില ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടും ഈ ക്ഷേത്രം ശ്രദ്ധനേടിയിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിയ്ക്കപ്പെട്ടത്.

Read article
പ്രമാണം:Chemmanthatta_Mahadeva_Temple_DSC_0679.JPGപ്രമാണം:Chemmanthatta_Mahadeva_Temple_DSC_0682.JPGപ്രമാണം:Chemmanthatta_Mahadeva_Temple_DSC_0687.JPGപ്രമാണം:Chemmanthatta_Mahadeva_Temple_DSC_0697.JPGപ്രമാണം:Chemmanthatta_Mahadeva_Temple_DSC_0712.JPGപ്രമാണം:Chemmanthatta_Mahadeva_Temple_DSC_0715.JPGപ്രമാണം:Chemmanthatta_Mahadeva_Temple_DSC_0708.JPGപ്രമാണം:Chemmanthatta_Mahadeva_Temple_DSC_0703.JPGപ്രമാണം:Chemmanthatta_Mahadeva_Temple_DSC_0674.JPGപ്രമാണം:Chemmanthatta_Mahadeva_Temple_DSC_0678.JPG